Advertisment

കോവിഡ് 19: കുവൈത്തിൽ ആദ്യ മരണം രേഖപ്പെടുത്തിയതായി റിപ്പോർട്ട്: മരിച്ചത് ഇന്ത്യക്കാരൻ

New Update

publive-image

Advertisment

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയെ തുടർന്നുള്ള ആദ്യ മരണം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അൽ റായ്‌ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്.

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഇന്ത്യക്കാരനാണു മരണമടഞ്ഞതെന്നും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. ഇതോടെ രാജ്യത്തെ ആദ്യ കൊറോണ വൈറസ്‌ മരണമാണു റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

വൈറസ്‌ ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം വൈകീട്ട്‌ അപ്രതീക്ഷിതമായി ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Advertisment