Advertisment

കുവൈത്തിൽ 682 പേർക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു

New Update

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 682 പേർക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ 461പേർ സ്വദേശികളാണു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 70727 ആയി.

Advertisment

publive-image

കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു 2 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 471ആയി. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇപ്രകാരമാണു. ഫർവ്വാനിയ 152 ,അഹമദി 176 ,ഹവല്ലി 118 , കേപിറ്റൽ106 , ജഹറ 130 .ഇന്ന് 720 പേരാണു രോഗ മുക്തരായത്‌ .

ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 62330 ആയി. ആകെ 7926പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 124 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണു.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4086 പേർക്കാണു കൊറോണ വൈറസ്‌ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 526286 ആയി.

Advertisment