Advertisment

കുവൈറ്റിലെ ധനകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളെ ഓഡിറ്റർമാരായി നിയമിക്കണമെന്ന നിയമം കർശനമാക്കും ; കള്ളപ്പണം തടയുക ലക്ഷ്യം ; തീരുമാനം നടപ്പിലാകുന്നതോടെ തൊഴില്‍ നഷ്ടമാകുന്നത് 16000ത്തോളം പ്രവാസികള്‍ക്ക്

New Update

കുവൈറ്റ്‌ : കുവൈറ്റിലെ ധനകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളെ ഓഡിറ്റർമാരായി നിയമിക്കണമെന്ന നിയമം കർശനമാക്കും .വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെതാണ് തീരുമാനം .അടുത്ത ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.  കള്ളപ്പണം തടയാൻ ലക്ഷ്യമിട്ടാണ് കുവൈറ്റിൽ ധനകാര്യസ്ഥാപനങ്ങളിൽ സ്വദേശി ഓഡിറ്റർമാരുടെ നിയമനം നിർബന്ധമാക്കുന്നത്.

Advertisment

publive-image

നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് 16000 പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കരുത്തപ്പെടുന്നത്. അതേ സമയം ഇതിന്റെ ഭാഗമായി 16000 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. ഈ വർഷം ഇതുവരെ 2500 പേർക്കാണ് പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടമായത്.

2020 ജനുവരി ഒന്ന് മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ ബ്രോക്കറേജ് രംഗംത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സ്വർണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും.

kuwait kuwait latest
Advertisment