Advertisment

ലോക്ക്ഡൌൺ കഴിഞ്ഞാൽ ഗൾഫിൽ പ്രവാസികളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി ? കുവൈറ്റിൽ ഉൾപ്പെടെ തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർക്ക് ചതിക്കുഴികളൊരുക്കി കമ്പനികൾ ! വാടകക്കാർക്ക് കുടിശിഖ നോട്ടീസും ! 

New Update

publive-image

Advertisment

കുവൈറ്റ്: കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള കാലഘട്ടം നാട്ടിലും പ്രവാസ നാടുകളിലും പ്രവാസികളെ കാത്തിരിക്കുന്നത് ദുരിത കാലമെന്ന് റിപ്പോർട്ട്. പ്രവാസികളെ ഏത് വിധേനയും ചൂഷണം ചെയ്യാനൊരുങ്ങി നിൽക്കുകയാണ് റിയൽ എസ്റ്റേറ്റ് മേഖലയും മൊബൈൽ കമ്പനികളും ഉൾപ്പെടെയുള്ളവർ.

കോവിഡിനും മുമ്പും അതിനിടയിലും നാട്ടിലെത്തി മടങ്ങാനിരിക്കുന്നവരും ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് അതാത് സ്ഥലങ്ങളിൽ പ്രവർത്തന മേഖലകളിൽ വീണ്ടും സജീവമാകാനിരിക്കുന്നവരുമായ പ്രവാസികളെ സംബന്ധിച്ച് ഇവർക്ക് വൻ ചതിക്കുഴികളൊരുക്കിയാണ് മൊബൈൽ കമ്പനികൾ കടുത്ത നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽനിന്ന് മൊബൈൽ ഫോണുകളും റൗട്ടറുകളും തവണ വ്യവസ്ഥകളിൽ എടുത്തവരെ ലക്ഷ്യം വച്ചാണ് മൊബൈൽ കമ്പനികളുടെ നീക്കമെങ്കിൽ, വാടകക്കാരായ പ്രവാസികളെ ലക്ഷ്യമാക്കിയാണ് റിയൽ എസ്റ്റേറ്റ് മേഖലയുടെ നീക്കം.

തവണക്കാരെ കാത്തിരിക്കുന്നത് കുടിശിഖ നോട്ടീസ്‌

തവണ വ്യവസ്ഥകളിൽ മൊബൈലുകളും റൗട്ടറുകളും വാങ്ങിയവർ മുഴുവൻ തവണകളും അടച്ചുതീർത്തിട്ടും വീണ്ടും ഒരു വർഷം വരെയുള്ള തവണകൾ അടയ്ക്കാനുണ്ടെന്നുകാട്ടി പ്രമുഖ കമ്പനികൾ പ്രവാസി ഉപഭോക്താക്കള തെരഞ്ഞുപിടിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ്.

അതിനായി അവസാന തവണ അടയ്ക്കാൻ ചെല്ലുമ്പോൾ ഇവർക്ക് ക്ളോസിങ്ങ് സർട്ടിഫിക്കറ്റോ സ്റ്റേറ്റ്‌മെന്‍റോ നൽകുന്നില്ലായിരുന്നു. പകരം ലോക്ക്ഡൌൺ ഇളവുകൾ ആരംഭിച്ചതോടെ 4 മാസം മുതൽ 1 വര്‍ഷം വരെയുള്ള തവണകൾ കൂടി അടയ്ക്കാനുണ്ടെന്നുകാട്ടിയാണ് അഭിഭാഷകർ മുഖേന നോട്ടീസ് നൽകിയിരിക്കുന്നത്. അടച്ചില്ലെങ്കിൽ നിയമനടപടികൾ എന്നാണ് മുന്നറിയിപ്പ്.

അവധിക്ക് നാട്ടിലെത്തുന്ന പ്രവാസിയെതേടി തട്ടിപ്പുകാർ

കുവൈറ്റിൽ നിന്നും നാട്ടിലേയ്ക്ക് അവധിക്കുപോയ പ്രവാസി മലയാളിയെ ഫോണിൽ വിളിച്ച മൊബൈൽ കമ്പനിയുടെ പ്രതിനിധി ഇവരോട് 180 കെഡി ഉടൻ അടയ്ക്കണമെന്നാണ് നിർദേശിച്ചത്. 23 കെഡിയായിരുന്നു മൊബൈൽ ഫോണിന് ഇവരുടെ മാസ അടവ്. തവണ മുഴുവൻ ഇദ്ദേഹം അടച്ചു തീർന്നതുമാണ്.

ഏഴു മാസത്തെ തവണയും താമസിച്ചതിനുള്ള ഫൈനും ഉൾപ്പെടെ 180 കെഡി അടച്ചില്ലെങ്കിൽ നിയമ നടപടി എന്നായിരുന്നു ഭീഷണി.

കുവൈറ്റിലെ മലയാളി നഴ്‌സിനും കിട്ടി എട്ടിന്റെ പണി !

കുവൈറ്റിൽ സമീപകാലത്ത് റൗട്ടർ എടുത്ത ഇപ്പോൾ കുവൈറ്റിലുള്ള മലയാളി നഴ്‌സിനും കമ്പനിയുടെ വിളിയെത്തി. തവണകൾ അടച്ചുതീർത്തിട്ട് ഒരു വര്‍ഷം കഴിയും മുൻപാണ് ഒരു വർഷത്തെ കുടിശിഖ കൂടി അടച്ചുതീർക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്.

ഉപഭോക്താക്കളുടെ വിശദീകരണങ്ങളോ നിയമ വശങ്ങളോ ഒന്നും ഇവർക്ക് കേൾക്കേണ്ടതില്ല. അഭിഭാഷകരുടെ ഓഫീസ് മുഖേനയാണ് ഈ നീക്കം. തുക അടച്ചില്ലെങ്കിൽ സാമ്പത്തിക കുറ്റകൃത്യത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും യാത്രാവിലക്ക് പോലുള്ള നടപടികൾ നേരിടേണ്ടി വരികയും വേണം. അതിനാൽ തന്നെ പ്രവാസികൾ ഈ കെണിയിൽ വീണുപോകുമെന്ന് ഇവർക്കാറിയാം.

ലോക്ക്ഡൌൺ വാടക ഫ്രീ അല്ല, കുടിശിഖ !

ലോക്ക്ഡൌൺ സമയത്ത് പ്രവാസികൾക്ക് മിക്ക കെട്ടിട ഉടമകളും വാടക ഇളവ് നൽകിയിരുന്നു. എന്നാൽ ലോക്ക്ഡൌണിന് ശേഷമുള്ള കാലയളവിൽ പഴയ കുടിശിഖ ഉൾപ്പെടെ നൽകണമെന്ന് കാട്ടി വാടകക്കാരായ പ്രവാസികൾക്ക് നോട്ടീസ് നൽകി കഴിഞ്ഞു.

നിലവിൽ നാട്ടിൽ അവധിയിലായിയിരുന്ന വാടകക്കാരായ പ്രവാസികളും മടങ്ങിവരുമ്പോൾ പഴയ കുടിശിഖ ഉൾപ്പെടെ നൽകേണ്ടിവരുന്നതാണ് സാഹചര്യം. ബാച്ചിലർ ആയി താമസിക്കുന്ന പ്രവാസികളെ തെരഞ്ഞുപിടിച്ച് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാക്കുന്നത് കമ്പനികളുടെ പുതിയ തന്ത്രമാണ്.

തവണയെന്ന് കേട്ടാൽ ഓടിക്കളയരുത് !

തവണ വ്യവസ്ഥകളിൽ വലിയ ഓഫറുകളിൽ ആകൃഷ്ടരായി ഇത്തരം സാധനങ്ങൾ വാരിക്കൂട്ടുന്ന പ്രവാസികൾക്ക് കനത്ത ആഘാതമാണ് ഇത് ഏൽപ്പിച്ചിരിക്കുന്നത്. പ്രവാസികളാണ് ഉപഭോക്താക്കൾ എങ്കിൽ അവരെ തേടിപ്പിടിച്ച് പണിയെത്തുമെന്നുറപ്പ്.

kuwait Gulf
Advertisment