Advertisment

കുവൈത്തിന്റെ ആഭ്യന്തര വിഷയങ്ങളിലും പരമാധികാരത്തിലും ഇടപെടാൻ ആരെയും അനുവദിക്കുന്നതല്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി

New Update

കുവൈത്ത് : കുവൈത്തിന്റെ ആഭ്യന്തര വിഷയങ്ങളിലും പരമാധികാരത്തിലും ഇടപെടാൻ ആരെയും അനുവദിക്കുന്നതല്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുവാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തയ്യാറാകണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലിം അൽ അബ്ദുള്ള.

Advertisment

കുവൈത്തിൽ കഴിഞ്ഞ ദിവസം 7 കുറ്റവാളികൾക്ക് വധശിക്ഷ നടപ്പിലാക്കിയിരുന്നു. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ സ്വീകരിക്കുന്ന നിലപാടിനെ തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

publive-image

കുവൈത്തിന്റെ നീതിന്യായ വ്യവസ്ഥ സുതാര്യവും നീതിയുക്തവുമാണ്. രാജ്യത്തെ ജുഡീഷ്യൽ തീരുമാനങ്ങളിൽ ഇടപെടാൻ ഒരാൾക്കും അവകാശമില്ല. യൂറോപ്യൻ പാർലമെന്റിന്റെ സിവിൽ ലിബർട്ടീസ്, ജസ്റ്റിസ് ആൻഡ് ഹോം അഫയേഴ്‌സ് കമ്മിറ്റി കുവൈത്തിനെയും ഖത്തറിനെയും ഷെങ്കൻ വിസ ആവശ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്നലെ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും പൗരന്മാർക്ക് സുഖപ്രദമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒന്നാണ് ഷെങ്കൻ വിസ ഇളവ്. യൂറോപ്യൻ രാജ്യങ്ങൾ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഇതിനു തടസ്സങ്ങൾ സൃഷ്ടിച്ച് വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഷെങ്കൻ വിസ ഇളവുള്ള 63 രാജ്യങ്ങളിൽ 24 രാജ്യങ്ങളിലും വധശിക്ഷ നിയമം നിലനിൽക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളിൽ തന്നെ 10 വർഷം മുമ്പ് വരെ വധശിക്ഷ നടപ്പിലാക്കിയിരുന്നു. ഇതിനാൽ വിഷയത്തിൽ ഇരട്ടത്താപ്പ് നയം പാടില്ലെന്നും മന്ത്രി ആവശ്യപ്പെട്ടു.

ക്രൂരവും നിഷ്ടൂരവുമായ കൊലക്കേസുകളിലെ കുറ്റവാളികളെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഈ കേസുകളിലെ എല്ലാ സാഹചര്യങ്ങളും വർഷങ്ങളോളം സുതാര്യതയോടെ വീക്ഷിച്ച ശേഷമാണ് ജുഡീഷ്യറി പ്രതികൾക്ക് വധ ശിക്ഷ വിധിച്ചത്. മനുഷ്യ ജീവനുകൾക്കും മാനവികതക്കും മാറ്റാരെക്കാളും വില മതിക്കുന്ന രാജ്യമാണ് കുവൈത്ത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

Advertisment