Advertisment

കുവൈത്തിൽ സ്വദേശി യുവാവിന്റെ വാഹനഭ്യാസ പ്രകടനം; ഗാർഹിക ജോലിക്കാരിക്ക് ദാരുണാന്ത്യം

New Update

കുവൈത്ത്: കുവൈത്തിൽ സ്വദേശി യുവാവിന്റെ വാഹനഭ്യാസ പ്രകടനത്തിനിടയിൽ ഗാർഹിക ജോലിക്കാരിക്ക് ദാരുണാന്ത്യം. ജഹ്റയിലെ തൈമ പ്രദേശത്താണ് സംഭവം .മിനി പിക്കപ്പ് വാഹനം ഉപയോഗിച്ച് വീലുകൾ കറക്കിയുള്ള അഭ്യാസ പ്രകടനത്തിനിടയിൽ നിയന്ത്രം വിട്ട വാഹനം ഗാർഹിക ജോലിക്കാരിയായ 59 വയസ്സുള്ള ശ്രീലങ്കൻ സ്വാദേശിനിയുടെ മേൽ ഇടിക്കുകയായിരുന്നു.

Advertisment

publive-image

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവർ ദാരുണമായി കൊല്ലപ്പെടുകയുമായിരുന്നു . 21 കാരനായ സ്വദേശി യുവാവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മനഃപൂർവ്വമല്ലാത്ത കൊലകുറ്റത്തിനു കേസെടുത്തു എന്നാണ് പ്രാഥമിക നിഗമനം.

ഈ മേഖലകളിൽ ഇത്തരം വാഹനഭ്യാസ പ്രകടനങ്ങൾ നിത്യ സംഭവങ്ങളാണ് .അധികൃതർ വാഹനങ്ങൾ അടക്കം പിടിച്ചെടുക്കുകയും ചെയ്യാറുണ്ടെങ്കിലും ഇത് തുടർന്ന് കൊണ്ടിരിക്കുന്നു എന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്യുന്നത്.

Advertisment