Advertisment

ബ്രസീലിനെയും അര്‍ജന്റീനയെയും കെട്ടുകെട്ടിച്ചു ഫ്രാന്‍സ് കൊമ്പന്മാരായപ്പോള്‍ കുവൈറ്റിലും 'തലമൊട്ടയടി' ലൈവ് ! പന്തിൽ പിരിശം തീരാതെ പ്രവാസികൾ...

New Update

publive-image

Advertisment

കുവൈറ്റ് : അര്‍ജന്റീന - ബ്രസീല്‍ എന്നിങ്ങനെ ആരാധകര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പന്തിൽ ആവേശ൦ ഹിമാലയം കയറിയ ലോക കപ്പിനായി പ്രവാസ ലോകത്തും ആരാധകര്‍ ഒത്തുകൂടിയത്.

കരുത്തര്‍ പുതുമുഖങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞപ്പോള്‍ പന്തയം വച്ചവര്‍ക്കും കട്ടായം പറഞ്ഞവര്‍ക്കും പണ്ടേ പത്തി മടക്കേണ്ടി വന്നു.

publive-image

പക്ഷെ ആ കരുത്തരുടെ പതനത്തിനൊന്നും ആവേശം കെട്ടടക്കാന്‍ കഴിഞ്ഞില്ല . അവര്‍ അടുത്ത താരങ്ങളെ മനസിലേറ്റി. അത് പല പ്രതീക്ഷകള്‍ തെറ്റി മാറിമറിഞ്ഞിട്ടും ആവേശം കെട്ടടങ്ങിയില്ല .

ക്രൊയേഷ്യൻ കുതിപ്പും ഫ്രാൻസിന്‍റെ മുന്നേറ്റവും കണ്ടുനിന്നപ്പോള്‍ പപ്പാതി ആരാധകര്‍ ഇരു കൂട്ടര്‍ക്കും ഒപ്പം ചേര്‍ന്നു . പിന്നെയും പന്തയം പിടിച്ചു . പണമായും കുപ്പിയായും ഒടുവില്‍ സ്വന്തം തലയിലെ മുടി വരെ .

കുവൈറ്റിലെ പ്രവാസികളായ പുതൂര്‍ മുരളിയ്ക്കും നൌഷാദിനുമൊക്കെ ഒടുവില്‍ കളി കഴിഞ്ഞപ്പോള്‍ തല മൊട്ടയടിച്ചേ റൂമിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞുള്ളൂ. ​

publive-image

ജോലിത്തിരക്കിന്‍റെ വിരസതയകറ്റാൻ വീണുകിട്ടിയ ഉത്സവത്തെ പ്രവാസികൾ ശരിക്കും വേണ്ടവിധം നെഞ്ചേറ്റി.

എല്ലാ തിരക്കുകളും മാറ്റിവെച്ച്​ വൈകുന്നേരങ്ങളിൽ ചെറുകൂട്ടങ്ങൾ ഒത്തുകൂടി.

താമസ സ്ഥലത്ത്​ സൗകര്യമുള്ളവരും വലിയ സ്​ക്രീനുകളിൽ ഒരുമിച്ച്​ കളി കാണാനാണ്​ താൽപര്യം കാണിച്ചത്​. ഇഷ്​ട ടീമിനായി ആർപ്പുവിളിച്ചും വാദിച്ചും പ്രതിരോധിച്ചും മതിമറന്ന ദിവസങ്ങൾ ഇനി മധുരമൂറുന്ന ഒാർമ.

publive-image

കേരളത്തിലേത്​ പോലെ ഇവിടെയും ​ബ്രസീലിനും അർജൻറീനക്കും തന്നെയായിരുന്നു ആരാധകരേറെ. വാട്ട്​സാപ്​ ഗ്രൂപ്പുകളിൽ ഫുട്​ബാൾ അവലോകനവും ട്രോളുകളും നിറഞ്ഞാടി.

ലോകകപ്പ്​ വിരുന്നെത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട

കാര്യങ്ങൾ ചർച്ച ചെയ്യാനായി മാത്രം വാട്​സാപ്​ ഗ്രൂപ്പുകൾ സൃഷ്​ടിക്കപ്പെട്ടു.

പ്രധാന ടീമുകളും താരങ്ങളും നേരത്തെ തന്നെ പടം മടക്കിയത്​ ആവേശം

തണുപ്പിച്ചു. ‘സ്വന്തം’ തോറ്റപ്പോൾ മറ്റുടീമുകളിലേക്ക്​ കൂറുമാറിയവരും ഏറെ. എന്നാലും വിശ്വകായിക മാമാങ്കം എന്ന നിലക്കുള്ള ഗരിമയുണ്ടായിരുന്നു.

publive-image

ഫ്രാൻസിന്‍റെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ക്രൊയേഷ്യൻ കുതിപ്പ്​ ഫൈനൽ വരെ എത്തുമെന്ന്​ പ്രവാസിക്കൂട്ടവും കരുതിയില്ല. കൈയടിച്ചും

ആർപ്പുളിച്ചും ഇഷ്​ട ടീമിനെ പ്രോത്സാഹിപ്പിച്ച്​ യുവാക്കൾക്കൊപ്പം മധ്യവയസ്​കരും ‘കളിപ്പിരാന്തിൽ’ മുഴുകി.

അതുകൊണ്ടുതന്നെ മറ്റു കലാ സാംസ്​കാരിക പരിപാടികൾ താരതമ്യേന കുറവായിരുന്നു. കളി കഴിഞ്ഞു . ഫ്രാന്‍സ് കളിയിലെ കൊമ്പന്മാരായി . ഇനി 2022 ല്‍ ഖത്തറില്‍ നേരിട്ടുപോയി കളി കാണാം എന്ന പ്രതീക്ഷയില്‍ പഴയ പതിവുദിനചര്യകളിലേക്ക്​.

kuwait latest fifa cup
Advertisment