Advertisment

കൊവിഡ് പ്രതിസന്ധി: കുവൈത്തിൽ നിന്നും തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാൻ വിസമ്മതിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വിദേശികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർലിമെൻറ്അംഗം: അവധിക്കായി എത്തിയ ഒന്നരലക്ഷം ഇന്ത്യക്കാർ ആശങ്കയിൽ

New Update

കുവൈറ്റ് സിറ്റി : കൊറോണ പ്രതിസന്ധിക്കിടെ തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന രാജ്യങ്ങൾക്കെതിരെ കുവൈത്ത്. ഭാവിയിൽ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളെ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്താനും അറബ് വികസന ഫണ്ട് വഴിയുള്ള ധനസഹായം താൽക്കാലികമായി നിർത്താനും എം.പി. മുഹമ്മദ് ഹയീഫ് സർക്കാരിനോട് ആവശ്യപ്പെട്ടു . പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

Advertisment

publive-image

ഈ രാജ്യങ്ങൾ പ്രവാസികളെ തിരിച്ചു കൊണ്ടുപോകുന്നതിൽ കാണിക്കുന്ന നിസംഗത കുവൈറ്റിനെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം പ്രതികരിച്ചു. തൊഴിൽ ലംഘകർക്കും സ്വദേശത്തേയ്ക്ക് തിരിച്ചുപോകേണ്ടവർക്കും സൗജന്യ വിമാന ടിക്കറ്റടക്കം നല്കാമെന്നറിയിച്ചിട്ടും ഇന്ത്യയടക്കം പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ തയ്യാറായിട്ടില്ല. ഇതിനെ തുടർന്ന് നേരത്തെ തന്നെ പല എംപിമാരും തങ്ങളുടെ പ്രതിഷേധം ​ഗവൺമെന്റിനെ അറിയിച്ചിരുന്നു.

കൊറോണക്കാലത്തിന് മുൻപായി കുവൈത്തിൽ നിന്ന് ഇന്ത്യയിലെത്തിരിയിരിക്കുന്ന ഒന്നരലക്ഷത്തിലധികം പ്രവാസികൾക്ക് തിരിച്ച് കുവൈത്തിലെത്താനാകുമോ എന്നാണ് ഇനി ആശങ്ക. തിരിച്ചെത്തപ്പെട്ടവരിൽ നല്ലൊരു പങ്കും മലയാളികളാണ്.

Advertisment