Advertisment

കുവൈത്തിൽ സ്വകാര്യ സ്​കൂളുകൾക്ക്​ ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതി നൽകി

New Update

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സ്വകാര്യ സ്​കൂളുകൾക്ക്​ ഓൺലൈൻ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. നേരത്തെ ഓൺലൈൻ ക്ലാസുകൾ നടത്താൻ പാടില്ലെന്ന്​ വ്യക്​തമാക്കിയിരുന്ന മന്ത്രാലയം ഉത്തരവ്​ ലംഘിച്ചാൽ ശക്​തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു. ഈ ഉത്തരവ്​ റദ്ദാക്കി.

publive-image

ഏഴ്​മാസത്തോളം രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്​തംഭിക്കുന്നത്​ ഒഴിവാക്കാനാണ്​ ഓൺലൈൻ ക്ലാസുകൾക്ക്​ അനുമതി നൽകിയത്​.​ 12ാം ക്ലാസിന്​ ആഗസ്​റ്റ്​ നാലിനും ഒന്നുമുതൽ 11 വരെ ക്ലാസുകൾക്ക്​ ഒക്​ടോബർ നാലിനുമാണ്​ സ്​കൂൾ തുറക്കുന്നത്​.

Advertisment