Advertisment

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനും വാക്‌സിന്‍ നിര്‍മ്മാണത്തിനും 40 മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മാണത്തിനും കുവൈറ്റ് 40 മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വന്‍ഡെര്‍ ലെയെണിന്റെ നേതൃത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കൊറോണവൈറസ് ഗ്ലോബല്‍ റെസ്‌പോണ്‍സ് പ്ലെഡ്ജിംഗ് ഇവന്റില്‍ കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ക്ക് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് നല്‍കിയ സംഭാവന 100 മില്ല്യണ്‍ ഡോളറാകുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് നേരത്തെ 60 മില്ല്യണ്‍ ഡോളര്‍ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment