Advertisment

കുവൈത്തിൽ പൊതുമാപ്പ് നടപടിക്രമങ്ങൾക്ക്​ നിശ്ചയിച്ച വേദി മാറ്റി

New Update

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പൊതുമാപ്പ്​ ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്നവരുടെ നടപടിക്രമങ്ങൾക്ക്​ നിശ്ചയിച്ച വേദി മാറ്റി. കൊറോണ വ്യാപനത്തോട് അനുബന്ധിച്ചാണ് താമസനിയമലംഘകർക്ക്​ പൊതുമാപ്പ് ഏർപ്പെടുത്തിയത്.

publive-image

നേരത്തെ സ്​ത്രീകൾക്ക്​ നിശ്ചയിച്ച ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ പുരുഷന്മാർക്കും പുരുഷന്മാർക്ക്​ നിശ്ചയിച്ച ഫർവാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ സ്​ത്രീകൾക്കുമായാണ്​ മാറ്റി നിശ്ചയിച്ചത്​. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം. ഇതിൽ മാറ്റമില്ല. ഓരോ രാജ്യക്കാർക്കും പ്രത്യേക തീയതി നിശ്ചയിച്ചിട്ടുണ്ട്​. ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ 15 വരെ ദിവസങ്ങളിലാണ് എത്തേണ്ടത്.

Advertisment