Advertisment

കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു ; മരിച്ചത് പ്രവാസി യുവാവ്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. സുറ പ്രദേശത്ത് ഇന്നലെയാണ് സംഭവം. ഈജിപ്ത് സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് .publive-image

തുറന്ന പ്രദേശത്ത് ദീര്‍ഘ നേരം ജോലി ചെയ്തിരുന്ന ഇയാള്‍ തിരികെ നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതം ഏറ്റത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു .

മൃതദേഹത്തിനടുത്ത് ഇയാള്‍ പണിആയുധങ്ങളും കിടന്നിരുന്നു .സൂര്യനു കീഴില്‍ ദീര്‍ഘനേരം നിന്നതു മൂലമാണ് താപാഘാതം ഏറ്റതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

kuwait kuwait latest
Advertisment