Advertisment

ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ നൽകുന്നതിന് ജാൻസെൻ ഫാർമസ്യൂട്ടിക്കൽസുമായി നേരിട്ട് കരാറിന് അനുമതി ലഭിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

New Update

കുവൈറ്റ്‌: കൊറോണയ്‌ക്കെതിരെ ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ നൽകുന്നതിന് ജാൻസെൻ ഫാർമസ്യൂട്ടിക്കൽസുമായി നേരിട്ട് കരാറിന് പബ്ലിക് ടെൻഡർ കേന്ദ്ര ഏജൻസിയുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം .മൊത്തം 2 ലക്ഷം ഡോസുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ ലഭിക്കുക.

publive-image

കരാറിന് രണ്ട് മില്യൺ ഡോളർ ചിലവ് വരും. വരുന്ന കാലയളവിൽ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി അന്തിമ അംഗീകാരത്തിനായി ഓഡിറ്റ് ബ്യൂറോയുടെ പരിഗണനക്ക് വിട്ടതായാണ്‌ മന്ത്രാലയം നൽകുന്ന സൂചന.

kuwait vaccine
Advertisment