Advertisment

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി ; തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ലാലു ജാമ്യം തേടുന്നതെന്ന് സി.ബി.ഐ

New Update

ഡല്‍ഹി : കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഅപേക്ഷ പരിഗണിച്ചത്.

Advertisment

publive-image

ലാലുവിന് ജാമ്യാപേക്ഷ നൽകാൻ പാടില്ലെന്ന് കാണിച്ച് സി.ബി.ഐ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ലാലു ജാമ്യം തേടുന്നതെന്നും സ്വന്തം ആരോഗ്യസ്ഥിതിയുടെ കാര്യം പറഞ്ഞ് അദ്ദേഹം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സി.ബി.ഐയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

Advertisment