Advertisment

മലപ്പുറത്ത് വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും, കഞ്ചാവും പിടിച്ചെടുത്തു ; പിടിച്ചെടുത്തത് 8 കിലോ കഞ്ചാവും 108 കുപ്പി മാഹി മദ്യവും

New Update

മലപ്പുറം: മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും, കഞ്ചാവും പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ച 8 കിലോയിലധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ എക്‌സൈസ് സംഘം പിടികൂടിയത്.

Advertisment

publive-image

മഞ്ചേരി നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാം ആണ് പിടിയിലായത്. കഞ്ചാവിന്റെയും മദ്യത്തിന്റെയും വൻ ശേഖരം സൂക്ഷിച്ച വീട് വളഞ്ഞ് എക്‌സൈസ് സംഘം പരിശോധന നടത്തുമ്പോൾ പ്രതി ചില്ലറ വിൽപനക്കായുള്ള കഞ്ചാവ് പൊതികൾ തയ്യാറാക്കുയായിരുന്നു.

എക്‌സൈസ് സംഘം വീട് വിശദമായി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ മാഹി മദ്യത്തിന്റെ വൻ ശേഖരവും കണ്ടെത്തിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും നൂറുകണക്കിന് പോളിത്തീൻ കവറും കണ്ടെടുത്തു. ഏറെക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ പറ്റി വിവരം ലഭിച്ചതായി അധികൃതർക്ക് പറഞ്ഞു.

കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ സഹായികളെ ഉപയോഗിച്ച് ഇയാൾ കഞ്ചാവിന്റെ ചില്ലറ വിൽപ്പന നടത്തിയിരുന്നതായി അധികൃതർക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

Advertisment