Advertisment

സി ദിവാകരന് ഇക്കുറി സീറ്റില്ല ! അതൃപ്തിയോടെ സി ദിവാകരന്‍. തൃശൂരും പീരുമേട്ടിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ വലഞ്ഞ് സിപിഐ. സുനില്‍കുമാരിന് ഒരവസരം കൂടി കൊടുക്കണമെന്ന ശുപാര്‍ശയുമായി സിപിഎമ്മും. പീരുമേട്ടില്‍ ബിജിമോളെ ഇനി വേണ്ടെന്ന് പാര്‍ട്ടിക്കാര്‍. യുവ നേതാവ് ശുഭേഷ് സുധാകരന്‍ പരിഗണനയില്‍. പട്ടാമ്പിയില്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്നു വിജയിച്ച മുഹമ്മദ് മുഹ്‌സിനോട് ഇത്തവണ എതിര്‍പ്പ് പാര്‍ട്ടിക്കാര്‍ക്ക് തന്നെ. മുല്ലക്കരയെയും ഇക്കുറി വെട്ടും ! ചടയമംഗലത്ത് ചിഞ്ചുറാണിയ്ക്ക് സാധ്യത. പി തിലോത്തമനും കെ രാജുവിനും ഇക്കുറി സീറ്റുണ്ടാകില്ല

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി സിപിഐ. സിപിഐയെ സംബന്ധിച്ച് നെടുമങ്ങാട്, പീരുമേട്, തൃശൂര്‍ മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളവരെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.

മൂന്ന് തവണ മത്സരിച്ചതിനാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ പകരം ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്ന് ചോദിച്ചാല്‍ സിപിഐക്ക് മുന്നില്‍ തല്‍ക്കാലം ഉത്തരമില്ല . കെപി രാജേന്ദ്രന്റെ പേര് ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും വിജയസാധ്യതയില്ലെന്നാണ് പ്രദാന ഘടകകക്ഷിയായ സിപിഎമ്മിന്റെ വിലയിരുത്തല്‍.

തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യം സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ പല സിപിഐ നേതാക്കളും ഇതിനെ എതിര്‍ക്കുന്നുണ്ട്.

ചടയമംഗലത്ത് നിന്നുള്ള മുല്ലക്കര രത്നാകരന്‍, ചേര്‍ത്തലയില്‍ നിന്നുള്ള പി തിലോത്തമന്‍, പുനലൂരില്‍ നിന്നുള്ള കെ രാജു എന്നിവര്‍ മൂന്ന് തവണ വിജയിച്ച് കഴിഞ്ഞവരാണ്. ഇവര്‍ക്ക് പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സിപിഐ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് തവണ മാത്രമാണ് മത്സരിച്ചതെങ്കിലും നാദാപുരത്ത് ഇകെ വിജയനെ മാറ്റി യുവാക്കളെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തില്‍ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ എഐവൈഎഫ് നേതാവ് പി ഗവാസിനാണ് സാധ്യത. സംവരണ മണ്ഡലമായ ബാലുശ്ശേരിയുമായി സീറ്റ് വെച്ച് മാറുക എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സിപിഐയ്ക്ക് താല്‍പര്യം ഇല്ല.

2006, 2011, 2016 വര്‍ഷങ്ങളില്‍ പീരുമേട്ടില്‍ നിന്നും വിജയിച്ച ഇഎസ് ബിജി മോളെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഉള്ളത്. പക്ഷേ ബിജി മോള്‍ക്ക് പകരം ശക്തമായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് സിപിഐ നേരിടുന്ന വെല്ലുവിളി. ബിജിമോള്‍ക്ക് പകരം ജില്ലയില്‍ നിന്ന് തന്നേയുള്ള ഒരു വനിതാ നേതാവിനെയാണ് പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം.

അതിനിടെ തൊട്ടടുത്ത ജില്ലയില്‍ നിന്നുള്ള യുവനേതാവിനെ പീരുമേട്ടിലേക്ക് പരിഗണിക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗമായ ശുഭേഷ് സുധാകരനാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. അതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറിയക് തോമസ് മത്സരിച്ചാല്‍ അദ്ദേഹത്തിന്റെ പിതൃസഹോദരന്‍രെ മകനെയും പരിഗണിക്കാനിടയുണ്ട്.

publive-image

നെടുമങ്ങാട്ട് ഇക്കുറി സി ദിവാകരനെ ഒഴിവാക്കിയേക്കും. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് സി ദിവാകരന്‍ പറയുന്നത്. എന്നാല്‍ ദിവാകരനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ല.

ദിവാകരന് പകരം മാങ്കോട് രാധാകൃഷ്ണന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പുനലൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ പൊതു സ്വീകാര്യനായ വ്യക്തിവേണമെന്നാണ് പ്രാദേശിക തലത്തിലുള്ള അഭിപ്രായം. പാര്‍ട്ടിയംഗവും സിനിമ സംവിധായകനുമായ എം എ നിഷാദിനെ ഇവിടെ പരിഗണിച്ചേക്കുമെന്നാണ് സൂചന.

ചാത്തന്നൂരില്‍ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലിനും, ചടയമംഗലത്ത് സി പി ഐ ദേശീയ കൗണ്‍സിലംഗം ചിഞ്ചുറാണിയ്ക്കുമാണ് സാധ്യത. മുഹമ്മദ് മുഹസിന് പകരം പട്ടാമ്പിയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി എത്തിയേക്കും.

മുഹ്‌സിന്റെ പ്രകടനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തൃപ്തരല്ല. അതേസമയം വൈക്കത്ത് സി ആശയും മുവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാമും, ഒല്ലൂരില്‍ കെ രാജനും വീണ്ടും മത്സരിച്ചേക്കും. നാട്ടികയില്‍ ഗീതാ ഗോപിക്കും സീറ്റുണ്ടാകില്ല.

 

 

trivandrum news
Advertisment