Advertisment

നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി; ഒപ്പം ദീപത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് ഒ. രാജഗോപാലും ! 'സേവ് ബംഗാള്‍' എന്ന ഹാഷ്ടാഗില്‍ പങ്കുവച്ച ചിത്രമാണെങ്കിലും, രാജഗോപാല്‍ എല്‍ഡിഎഫിന്റെ വിജയം ആഘോഷിക്കുകയാണോയെന്ന് സോഷ്യല്‍ മീഡിയ

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയം ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച് ഇടതുമുന്നണി. വീടുകളിലും പാർട്ടി ഓഫിസുകളിലും വളരെക്കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിയിരുന്നു. വീടുകളിൽ പ്രവർത്തകർ മെഴുകുതിരികളും ചെരാതുകളും കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസിലും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തില്‍ പങ്കെടുത്തു.

https://www.facebook.com/PinarayiVijayan/videos/289761732827444/?t=0

അതേസമയം, ഇടതുമുന്നണി ദീപം തെളിയിച്ച് വിജയം ആഘോഷിച്ച അതേ സമയത്ത്, ബിജെപി നേതാവ് ഒ. രാജഗോപാല്‍ ഫേസ്ബുക്കില്‍ ദീപത്തിന്റെ ചിത്രം പങ്കുവച്ചത് ശ്രദ്ധേയമായി. 'ബംഗാള്‍ വയലന്‍സ്', 'സേവ് ബംഗാള്‍' എന്ന ഹാഷ്ടാഗുകളിലാണ് രാജഗോപാല്‍ ചിത്രം പങ്കുവച്ചത്.

May be an image of fire and text that says "SAVE BENGAL"

രാജഗോപാല്‍ ഇടതുമുന്നണിയുടെ വിജയം ആഘോഷിക്കുകയാണോയെന്ന തരത്തില്‍ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. 'ഇടതുപക്ഷ വിജയാഘോഷത്തിൽ പങ്കു ചേർന്ന താങ്കൾക്ക്‌ അഭിനന്ദനങ്ങൾ മറ്റുള്ള സംഘ് പ്രവർത്തകരോട്ടുള്ള വിരോധം അല്ലല്ലോ ഈ പ്രകടനം' എന്നായിരുന്നു ഒരാളുടെ കമന്റ്.

'മുല്ല പൂമ്പൊടിയേറ്റ് കിടക്കും കല്ലിനും ഉണ്ടാകും സൗരഭ്യം .. 5 വർഷത്തെ സഹകരണത്തിന്റെ ഗുണം'-എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിരവധി പേരാണ് തമാശരൂപേണയും അല്ലാതെയും കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment