Advertisment

ലക്ഷദീപ് അഡ്മിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ധര്‍ണ നടത്തി

New Update

publive-image

കൂവപ്പള്ളി: ലക്ഷദീപ് അഡ്മിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു എല്‍ഡിഎഫ് കൂവപ്പള്ളി പോസ്റ്റ്‌ ഓഫീസിന്റെയും ടെലിഫോൺ എക്സ്ചേഞ്ചിന്റെയും മുൻപിൽ നടത്തിയ ധര്‍ണ കേരള കോൺഗ്രസ്‌ (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ്‌ സംസ്കാരവേദി ജില്ലാ പ്രസിഡന്റ്‌ ബാബു. റ്റി. ജോൺ, സിപിഎം ബ്രാഞ്ച് സെക്രട്ടറി സജികുമാർ, ഡി.വൈ.എഫ്. ഐ നേതാവ് അജാസ് റെഷീദ്, അൻഷാദ്, എം. പി. ജോസഫ്, ജോബിൻ, കെ. എം. എബ്രഹാം, ടിൻസൺ, അപ്പച്ചൻ മനക്കലത്തു, ഹനീഫ റിഹുമാൻ എന്നിവർ സമീപം.

kottayam news
Advertisment