Advertisment

പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ സംഘർ‌ഷം

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷം. ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകൻ എത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം.

മാവേലിക്കര പടനിലത്തും കലാശ കൊട്ടിനിടെ സംഘർഷമുണ്ടായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ബിജെപി പ്രവർത്തകർ പ്രചാരണം നിർത്താത്തത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതതാണ് സംഘർഷത്തിനിടയാക്കിയത്.

കൊല്ലം അഞ്ചൽ കരുകോണിലും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പൊലീസ് ലാത്തി വീശി പ്രവർത്തകരെ പിരിച്ചുവിട്ടു.

Advertisment