Advertisment

എസ്‌കലേറ്ററിന്‍റെ നിയന്ത്രണം വിട്ടു ; ഇരുപതോളം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്ക്

New Update

Advertisment

മെട്രോ സ്റ്റേഷനിൽ എസ്‌കലേറ്റര്‍ തകര്‍ന്ന് ഇരുപതോളം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്ക്. റോമിലെ റിപ്പബ്ലിക്ക് സ്റ്റേഷനിലാണ്  സംഭവം. റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ മോസ്‌കോയുടെ ആരാധകരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് ഇറ്റാലിയന്‍ പൊലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം നടന്നത്. റോമും സി.എസ്.കെ മോസ്‌കോയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം കാണാന്‍ പോകുകയായിരുന്നു ആരാധകര്‍. സ്റ്റേഡിയത്തിലേക്ക് പോകുന്നതിന് വേണ്ടിയുള്ള എസ്‌കലേറ്ററിന് അപ്രതീക്ഷിതമായി വേഗത കൂടുകയായിരുന്നു. തുടർന്ന് പടിയിൽ നിന്നവരെല്ലാവരും തന്നെ താഴേക്ക് വീഴുകയും ചെയ്തു. വേഗത്തില്‍ എസ്‌കലേറ്റർ ചലിക്കുന്നതിന്‍റെ ആഘാതത്തില്‍ താഴെയുള്ള സ്റ്റെയര്‍കേസ്  തകര്‍ന്നതും അപകടത്തിന് കാരണമായി.

publive-image

എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായില്ലെന്നും  ആദ്യം വലിയൊരു ശബ്ദം മാത്രമാണ് കേട്ടതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, പരിക്കേറ്റവർക്ക് ധനസഹായം നൽകുമെന്ന് റോമിലെ മേയറായ വിർജീനിയൻ റഗ്ഗി മാധ്യമപ്രവർത്തകരോട് അറിയിച്ചു.

Advertisment