Advertisment

കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്‌; പൂർണ്ണസമയ നേതൃത്വം വേണമെന്ന് പ്രധാന ആവശ്യം

New Update

ഡൽഹി; കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചു. ശശി തരൂർ, പിജെ കുര്യൻ എന്നിവർ ഉൾപ്പടെ 23 നേതാക്കൾ കത്തു നൽകിയെന്നാണ് റിപ്പോർട്ട്. പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു.

Advertisment

publive-image

നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കൾ കത്തയച്ചത്. ആറ് ആവശ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ സ്വതന്ത്ര്യ അതോറിറ്റി വേണം.

ഭരണഘടന പ്രകാരം എഐസിസി വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പാർട്ടി വിട്ടവരെ തിരിച്ചെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർലമെന്‍റി ബോർഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. എഐസിസിയിലും പിസിസിയിലും മുഴുവൻ സമയ അധ്യക്ഷൻ വേണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം.

sonia gandhi congress politics
Advertisment