Advertisment

ഹാമിൽട്ടൺ എഴാം തവണയും ലോകചാമ്പ്യൻ; മൈക്കിള്‍ ഷൂമാക്കറുടെ റെക്കോഡിന് ഒപ്പം

New Update

publive-image

ഇസ്താംബുൾ: ഫോർമുല വൺ കാറോട്ടത്തിലെ കിരീടനേട്ടത്തിൽ ലൂയിസ് ഹാമിൽട്ടൻ റേസിങ് ഇതിഹാസം മൈക്കൽ ഷൂമാക്കർക്കൊപ്പം. ടർക്കിഷ് ഗ്രാൻപ്രിയിൽ ജേതാവായി ഇത്തവണയും ചാംപ്യൻപട്ടം നേടിയതോടെയാണ് മെഴ്‌സിഡീസ് താരം ഹാമിൽട്ടൻ ഷൂമാക്കറിനൊപ്പമെത്തിയത്.

എഫ് വണ്‍ കാറോട്ട മത്സരങ്ങളില്‍ ഏറ്റവുമധികം വ്യക്തിഗത വിജയങ്ങള്‍ നേടി റെക്കോഡ് സ്വന്തമാക്കിയ താരമാണ് ഹാമില്‍ട്ടണ്‍. 94 വിജയങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. നിലവില്‍ ഏറ്റവും കൂടുതല്‍ പോള്‍ പൊസിഷന്‍ ലഭിച്ച ഡ്രൈവര്‍, ഒരു ടീമിനായി ഏറ്റവുമധികം മത്സരങ്ങള്‍ ജയിച്ച താരം എന്നീ റെക്കോഡുകളും ഹാമില്‍ട്ടന്റെ പേരിലാണുള്ളത്.

Advertisment