Advertisment

'ലൈഫി'ല്‍ നേരറിയാന്‍ സിബിഐ. സിബിഐ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ? കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് എഫ്‌ഐആര്‍ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന പരാതി സിബിഐ അന്വേഷിക്കും. വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ അനധികൃതമായി വിദേശ ഫണ്ട് കൈപ്പറ്റിയതിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സിബിഐ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. നേരത്തെ റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ 4.25 കോടി രൂപ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ കമ്മീഷന്‍ സ്വീകരിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ 20 കോടി രൂപയാണ് വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി യുഎഇ റെഡ്ക്രസന്റ് ലൈഫ് മിഷന് നല്‍കിയിരുന്നത്. ഇതില്‍ നിന്നുമാണ് സ്വപ്‌നയടക്കമുള്ളവര്‍ കമ്മീഷന്‍ നേടിയത്.

നാലേകാല്‍ കോടിയല്ല മറിച്ച് ഒന്‍പതു കോടി രൂപയാണ് കമ്മീഷനായി പോയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ ആക്ഷേപം ഉന്നയിച്ച് അനില്‍ അക്കര എംഎല്‍എ സിബിഐക്ക് പരാതി നല്‍കിയിരുന്നു.നേരത്തെ കേസില്‍ വിജിലന്‍സ് അന്വേഷണം സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം വരുമെന്നു കണ്ട് മുന്‍കൂട്ടി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

life mission
Advertisment