Advertisment

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട്;വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് തെറ്റുണ്ട് എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലേയെന്ന് കുമ്മനം രാജശേഖരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടില്‍ സംസ്‌ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത് ഒരു മറ തീര്‍ക്കാനെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.

Advertisment

publive-image

ഈ കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത് തടയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും കുമ്മനം വെളിപ്പെടുത്തി.വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് ഇതില്‍ എന്തോ തെറ്റുണ്ട് എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലേ.

വിജിലന്‍സ് അന്വേഷണത്തില്‍ എന്ത് പുറത്ത് വരാന്‍ ആണ്. പിഴവ് ഉണ്ടായിട്ടുണ്ട് എന്നതിലുള്ള കുറ്റസമ്മതം ആണ് ഈ വിജിലന്‍സ് അന്വേഷണം.

സ്വര്‍ണ്ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സിപിഐ ക്ക് വിശ്വാസം ഇല്ല. പക്ഷേ, മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിശ്വാസമാണ്. എല്ലാ പത്ര സമ്മേളനത്തിലും മുഖ്യമന്ത്രി ഖുര്‍ആനെ പിടിച്ചു കൊണ്ടാണ് വാദിക്കുന്നത്.

life mission ummanam
Advertisment