Advertisment

സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് സെകന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍

New Update

തൃശൂര്‍: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷലിന്റെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ലയൺസ്‌ ക്ലബുകള്‍ ഉള്‍പ്പെടുന്ന ലയൺ ഡിസ്ട്രിക്റ്റ് 318 ഡി-യുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായി സുഷമ നന്ദകുമാർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ സമ്പൂർണ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന വാശിയേറിയ മത്സരത്തിലാണ് സുഷമ നന്ദകുമാർ തിരഞ്ഞെടുക്കപ്പെട്ടത് . ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡിസ്ട്രിക്റ്റ് 318 ഡി-യുടെ മുന്‍ ഗവര്‍ണറും, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറിന്റെ പത്‌നിയാണ് സുഷമ.

സുഷമ നന്ദകുമാറിന്റെ സ്ഥാനാരോഹണത്തോടെ കേരളത്തില്‍ ലയൺസ്‌ ക്ലബിന്റെ ഉന്നത പദവിയിലെത്തുന്ന ഒരേ കുടുംബാംഗങ്ങളെന്ന അപൂര്‍വതയും ഇവരുടെ നേട്ടത്തിനു പിന്നിലുണ്ട്. 43 വർഷത്തെ സേവന പാരമ്പര്യമുള്ള തൃപ്രയാർ ലയൺസ്‌ ക്ലബ്ബിലെ അംഗമാണ് സുഷമ നന്ദകുമാര്‍.

Advertisment