Advertisment

ടാപ്പ് തുറന്നപ്പോള്‍ വന്നത് മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം; വെള്ളം കുടിച്ചവര്‍ക്കെല്ലാം പണി കിട്ടി.. തൃശൂരിലുണ്ടായ സംഭവം ഇങ്ങനെ

New Update

തൃശൂര്‍ :രസകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നത് ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫ്‌ളാറ്റിലെ കിണറിലാണ്. ഫ്‌ളാറ്റില്‍ താമസിയ്ക്കുന്നവര്‍ ടാപ്പില്‍ നിന്നും വെള്ളമെടുത്തപ്പോള്‍ തന്നെ മദ്യത്തിന്റെ രൂക്ഷ ഗന്ധം.

Advertisment

publive-image

പിന്നെ ഫ്‌ളാറ്റിലെ ടാങ്കും തുടര്‍ന്ന് കിണറും പരിശോധിച്ചു. സംഭവം സത്യമാണ് വെള്ളത്തിന്റെ രുചി മുഴുവനും മദ്യത്തിന്റേയും. ചാലക്കുടിയിലെ സോളമന്‍സ് എവന്യൂ ഫ്ളാറ്റിലെ നിവാസികളാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്.

ടാങ്കില്‍ രൂക്ഷമായ മദ്യഗന്ധം മനസിലാക്കിയ ഇവര്‍ വെള്ളമെടുക്കുന്ന കിണറും പരിശോധിക്കാന്‍ തീരുമാനിച്ചു. കിണറില്‍ നിന്നും കോരിയെടുത്ത വെള്ളത്തിനും അതേ ഗന്ധം. സംശയങ്ങള്‍ ഇതോടെ മറ്റൊരു തലത്തിലെത്തി. ആരെങ്കിലും കിണറ്റില്‍ മദ്യം കലര്‍ത്തിയതാണോ എന്നായി സംശയം. ഒടുവില്‍ ആ സംശയം ചെന്നെത്തിയത് തൊട്ടടുത്തുള്ള ബാറിലാണ്. അപ്പോഴാണ് ഇതിനു പിന്നിലെ സത്യാവസ്ഥ മറനീക്കി പുറത്തുവന്നത്

സോളമന്‍സ് എവന്യൂ ഫ്‌ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് എക്സൈസുകാര്‍ ആറായിരം ലിറ്റര്‍ മദ്യം പിടിച്ചിരുന്നു. പിടിച്ചെടുത്ത മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കുവാന്‍ എക്സൈസ് തീരുമാനിച്ചു.

തുടര്‍ന്ന് ബാറിന് സമീപത്തായി വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയായിരുന്നു. ആ ആറായിരം ലിറ്റര്‍ മദ്യമാണ് ആറുവര്‍ഷത്തിന് ശേഷം ഫ്‌ളാറ്റിലെ കിണറിലേക്ക് എത്തിയത്. കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് തൊട്ട് അടുത്തുള്ള കിണറിലായിരുന്നു. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്

 

Advertisment