Advertisment

ആന വാ പൊളിക്കും പോലെ അണ്ണാന് പറ്റുമോ? കഴുതകളെപ്പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാര്‍ട്ടിവിട്ടത്, അവര്‍ പോയത് ഈര്‍ക്കിലി പാര്‍ട്ടിയിലേക്ക്: കുട്ടനാട്ടില്‍ സിപിഐയെ പരിഹസിച്ച് സിപിഐഎം

New Update
cpm

കുട്ടനാട്: കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടവരെ വെല്ലുവിളിച്ചും ഇവര്‍ക്ക് അംഗത്വം നല്‍കിയ സിപിഐയെ പരിഹസിച്ചും സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം. റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് നാനാനി അറിയാമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദ് പറഞ്ഞു.

Advertisment

രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കെ പ്രസാദിന്റെ പരാമര്‍ശം. റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ സിപിഎമ്മിന് അറിയാം.

പാര്‍ട്ടി വിട്ടവരെ വെച്ച് ജാഥ സംഘടിപ്പിക്കുന്നത് കാണണം. ഒരു ജാഥ സംഘടിപ്പിച്ചാല്‍ അടുത്ത ദിവസം അതിലും വലിയ ജാഥ സംഘടിപ്പിക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേ അധിക്ഷേപിച്ചാല്‍ സിപിഐയുടെ അഖിലേന്ത്യാ സെക്രട്ടറിയെ അധിക്ഷേപിക്കുമെന്നും കെ പ്രസാദ് പറഞ്ഞു.

പാര്‍ട്ടി വിട്ടവര്‍ പോയത് ഈര്‍ക്കിലി പാര്‍ട്ടിയിലേക്കെന്ന് കുട്ടനാട് ഏരിയാ കമ്മിറ്റി അംഗം സി.പി ബ്രീവന്‍ പരിഹസിച്ചു. ആന വാ പൊളിക്കും പോലെ അണ്ണാന് പറ്റുമോ? കഴുതകളെപ്പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാര്‍ട്ടിവിട്ടതെന്നും അദ്ദേഹം പരിഹസിച്ചു. 

ഇതിനിടെ സിപിഐഎമ്മിന്റെ കാല്‍നട യാത്രയുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ അജ്ഞാതര്‍ നശിപ്പിച്ചു. രാമങ്കരി ടൈറ്റാനിക് പാലത്തില്‍ സ്ഥാപിച്ചിരുന്ന കൊടികളാണ് നശിപ്പിച്ചത്. സിപിഐഎം രാമങ്കരി ലോക്കല്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisment