Advertisment

കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു? പ്രതിപക്ഷ നേതാക്കളുടെ ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നതായി ആരോപണം

New Update
Apple

തിരുവനന്തപുരം:  ഫോണിലും ഇ-മെയിലിലും ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച്  പ്രതിപക്ഷ നേതാക്കളുടെ ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. 

Advertisment

മഹുവ മൊയ്ത്ര, ശിവസേന(യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ശശി തരൂര്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എഎപി നേതാവ് രാഘവ് ഛദ്ദ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

ഹാക്കിംഗ് ശ്രമത്തെക്കുറിച്ച് ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മഹുവ പറയുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായാണ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ട്വീറ്റിനൊപ്പം മഹുവ പങ്കുവച്ചിട്ടുണ്ട്.

സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പില്‍ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

Advertisment