Advertisment

'ആര്‍എസ്എസ് ശാഖകളെ പല പ്രാവശ്യം നിരോധിക്കാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം പരാജയപ്പെട്ടതാണ്. പിണറായി വിജയനും പരാജയപ്പെടും: നിരോധിക്കാന്‍ വന്നാല്‍ സംഘപരിവാര്‍ ഒന്നിച്ചിറങ്ങി കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ നടത്തുമെന്ന് കെ.സുരേന്ദ്രന്‍

New Update
k surendran-3

തിരുവനന്തപുരം: ക്ഷേത്രവളപ്പുകളില്‍ ആര്‍എസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Advertisment

നിയമാനുസൃതമായാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയനല്ല ആര് വിചാരിച്ചാലും അതിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. നിരോധിക്കാന്‍ വന്നാല്‍ ഒന്നിച്ചിറങ്ങി കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ നടത്തുമെന്ന് സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജം പകരാനുള്ള രാഷ്ട്രീയ സ്റ്റണ്ടാണിതെന്നും ഒരു തരത്തിലും ഇത് നടപ്പിലാകാന്‍ പോകുന്നില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 'നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്.

ആര്‍എസ്എസ് എവിടെയും നിരോധിതമായ ആയുധ പരിശീലനം നടത്തുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണ് ആര്‍എസ്എസ്' - കെ.സുരേന്ദ്രന്‍ പറഞ്ഞു.

നാമജപ ഘോഷയാത്ര പോലും തടയും എന്ന് പറയുന്നത് അപകടമാണെന്നും ആര്‍എസ്എസ് ശാഖകള്‍ കൂടുതല്‍ ഊര്‍ജിതമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് മാത്രമെ ഇത് ഉപകരിക്കുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

നിരോധിക്കാന്‍ വന്നാല്‍ സംഘപരിവാര്‍ ഒന്നിച്ചിറങ്ങി കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 'ആര്‍എസ്എസ് ശാഖകളെ പല പ്രാവശ്യം നിരോധിക്കാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു. നെഹ്റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം പരാജയപ്പെട്ടതാണ്. പിണറായി വിജയനും പരാജയപ്പെടും'- കെ.സുരേന്ദ്രന്‍ പറഞ്ഞു.

Advertisment