Advertisment

സമൂഹമാധ്യമങ്ങളിലൂടെ വല്ലാതെ വിദ്വേഷം പരത്താന്‍ നോക്കുന്ന സ്ഥിതി; ഇത് വളരെ അപകടകരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

New Update
ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി പല അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു ; കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വല്ലാതെ വിദ്വേഷം പരത്താന്‍ നോക്കുന്ന സ്ഥിതിയുണ്ടെന്നും ഇത് വളരെ അപകടകരമാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങള്‍ പൊതുവെ നല്ല നിലയിലാണ് വിഷയം കൈകാര്യം ചെയ്തത്. വല്ലാതെ അതിര്‍ത്തി വിട്ടുപോയില്ല. 

ഇങ്ങനെ ഒരു ചെറിയ ബോംബ് ട്രിഗര്‍ ചെയ്യാന്‍ ആര്‍ക്കാണ് പറ്റാത്തത്. എന്നാല്‍ ഇത് നമ്മുടെ പൊതു സാമൂഹിക സ്ഥിതിയുടെ ബാലന്‍സ് തെറ്റിക്കുമെന്ന സ്ഥിതി വന്നാല്‍ വലിയ അപകടമാകും.

അതിനാല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. ഒരു കേന്ദ്രമന്ത്രി തന്നെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കിയത് നല്ല പ്രവണതയല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

Advertisment