Advertisment

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ പെയ്തേക്കും, അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പുണ്ട്.

New Update
39.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഞായറാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപം കൊണ്ടതിനെ തുടർന്നാണ് നിലവിൽ മഴ കനക്കുന്നത്. നിലവിൽ രണ്ട് ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി നിലനിർത്തുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മദ്ധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാദ്ധ്യത. ഇതേതുടർന്ന് തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാല സാദ്ധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം. ഇടിമിന്നൽ ജാ​ഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

rain alert
Advertisment