Advertisment

സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്‍ മരിച്ച നിലയില്‍

New Update
renjusha

തിരുവനന്തപുരം: സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുക്കൊണ്ടുരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 

Advertisment

വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയി. സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിളിച്ചിട്ടും രഞ്ജുഷയെ ബന്ധപ്പെടാനാവാത്തതിനാല്‍ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചു.

പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ ഭര്‍ത്താവ് തിരിച്ചെത്തി ഏണിവച്ച് ഫ്‌ളാറ്റില്‍ കയറി നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056

 

Advertisment