Advertisment

കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് മന്ത്രി നേതൃത്വം നല്‍കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ തോമസ് ഐസക്

New Update
thomas issa

തിരുവനന്തപുരം: കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ.ടി.എം തോമസ് ഐസക്.

Advertisment

കേരളത്തിലെ ഒരു ക്രിസ്ത്യന്‍ വിഭാഗത്തിന്റെ കണ്‍വെന്‍ഷനില്‍ അതൃപ്തനായ മുന്‍ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു. മന്ത്രി സാമൂഹ്യവിരുദ്ധനെപ്പോലെയാണ് പെരുമാറിയതെന്ന് തോമസ് ഐസക് എക്‌സില്‍ കുറിച്ചു.

''മന്ത്രി ചന്ദ്രശേഖര്‍ സാമൂഹിക വിരുദ്ധരെപ്പോലെയാണ് പെരുമാറിയത്. കേരളത്തിലെ ഒരു ക്രിസ്ത്യന്‍ വിഭാഗത്തിന്റെ കണ്‍വെന്‍ഷനില്‍ അതൃപ്തനായ മുന്‍ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് മന്ത്രി നേതൃത്വം നല്‍കുന്നു'' എന്നാണ് തോമസ് ഐസകിന്റെ ട്വീറ്റ്.

 

Advertisment