Advertisment

തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ മദ്യപിച്ച് ബഹളം വച്ച ജീവനക്കാർ കസ്റ്റഡിയിൽ എടുത്തു

തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരായ നേഴ്സിങ്ങ് അസിസ്റ്റൻ്റ് അനിൽകുമാർ, ഓഫീസ് അസിസ്റ്റൻ്റ് അശോക് കുമാർ എന്നിവരെയാണ് പിടികൂടിയത്.

New Update
xqqqqq.jpg

കാട്ടാക്കട : ആശുപത്രിയിൽ മദ്യപിച്ച് ബഹളം വച്ച ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരായ നേഴ്സിങ്ങ് അസിസ്റ്റൻ്റ് അനിൽകുമാർ, ഓഫീസ് അസിസ്റ്റൻ്റ് അശോക് കുമാർ എന്നിവരെയാണ് പിടികൂടിയത്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. 

ഉച്ചയോടെ ആശുപത്രിയിൽ മദ്യവുമായി എത്തിയ ഇവർ ഓഫീസിൽ വച്ച് മദ്യം കഴിക്കുകയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്യ്തു. തുടർന്ന് ബഹളം കേട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അതെ സമയം ഇരുവരും നിരന്തരം ആശുപത്രയിൽ മദ്യം എത്തിക്കാറുണ്ടെന്നും സമാനമായി ഇരുവർ വാക്ക് തർക്കം നിത്യ സംഭവം ആണെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർക്ക് ഇവരെ കൊണ്ട് പൊറുതി മുട്ടിയതിനെ തുടർന്നാണ് അവസാന ഘട്ടം ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ കേസ് എടുത്ത ശേഷം ബന്ധുക്കളെ വരുത്തി രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

kattakkada
Advertisment