Advertisment

രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ട്, രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട. ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വി മുരളീധരൻ

New Update
muralidharan

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട. ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.

Advertisment

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മത ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭീകരപ്രവർത്തനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. എലത്തൂർ ട്രെയിൻ തീവയ്പ് അതാണ് വ്യക്തമാക്കിയത്.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകൾ മുഖ്യമന്ത്രി അഭിസംബോധന ചെയ്തില്ല.ഒരു വ്യക്തിക്ക് സ്വയം ബോംബ് നിർമ്മിച്ച്, സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് കേരളം എത്തിയിരിക്കുന്നു.

ഈ ആശങ്ക പരിഹരിക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ കെണിയിൽ പെട്ടു. നിരപരാധികൾ കൊല്ലപ്പെടാമെന്ന ഭീതി നിറഞ്ഞ സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം വിമർശിച്ചു.

Advertisment