Advertisment

‘നികുതിയടച്ചത് കേരളത്തിന് പുറത്ത്’; വീണ വിജയൻറെ കമ്പനി നികുതിയടച്ചെന്ന് നികുതിവകുപ്പ്

New Update
pinarayi veena vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ്.

Advertisment

സിഎംആര്‍എല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോര്‍ട്ട് നികുതി വകുപ്പ് കൈമാറി. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാല്‍ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടില്ല.

നികുതിദായകന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങള്‍ ലഭിക്കാത്തതിനാല്‍ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

വീണാ വിജയന്റെ കമ്പനിയായ എക്‌സാ ലോജിക്, സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Advertisment