Advertisment

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല; സിഎജി റിപ്പോര്‍ട്ട് ഡ്രാഫ്റ്റ് മാത്രമാണ്; മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ അഴിമതിയെന്ന സിഎജി റിപ്പോര്‍ട്ടില്‍ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി

New Update
vd satheesan veena george

തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ അഴിമതിയെന്ന സിഎജി റിപ്പോര്‍ട്ടില്‍ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല. സിഎജി റിപ്പോര്‍ട്ട് ഡ്രാഫ്റ്റ് മാത്രമാണ്. 

ആരോഗ്യവകുപ്പ് മറുപടി നല്‍കിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുക. ആരോഗ്യ വകുപ്പിനെതിരായ ആരോപണത്തില്‍ കെ സുരേന്ദ്രനും മന്ത്രി മറുപടി നല്‍കി.

വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതില്‍ അത്ഭുതമില്ല. കെ സുരേന്ദ്രന്‍ ആദ്യം യുപിയെ മാറ്റി പറയട്ടെയെന്നും മന്ത്രി വിമര്‍ശിച്ചു.

Advertisment