Advertisment

അന്വേഷണം നടത്തിയത് നിയമവിരുദ്ധമായി; മെമ്മറി കാര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

പക്ഷേ, നടത്തിയത് ഫാക്ട് ഹൈഡിങ്ങാണ്. സംഭവത്തില്‍ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കണം. കേസ് ഹൈക്കോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം നടത്തിയത് നിയവിരുദ്ധമായാണെന്ന് അതിജീവിത ആരോപിക്കുന്നു.

Advertisment

അന്വേഷണത്തില്‍ പൊലീസിന്റെ സഹായം തേടിയിട്ടില്ല. തന്റെ ഭാഗം കേള്‍ക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് അന്വേഷണം നടത്തിയതെന്നും അതിജീവത പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹര്‍ജി നൽകിയിരിക്കുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ബോധപൂര്‍വ്വമാണ്. ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ഫാക്ട് ഫൈന്‍ഡിങ്ങാണ്.

പക്ഷേ, നടത്തിയത് ഫാക്ട് ഹൈഡിങ്ങാണ്. സംഭവത്തില്‍ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കണം. കേസ് ഹൈക്കോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.

 

Advertisment