Advertisment

വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി, നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവർ പ്രതിക്ക് അനുകൂലമായി നിൽക്കുകയാണ്; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ പിന്തുണച്ച് വനിതാ സാംസ്കാരിക പ്രവർത്തകർ

കെ അജിത, സാറ ജോസഫ്, ഡോ. ഖദീജ മുംതാസ്, വി പി സുഹ്റ തുടങ്ങിയ 16 പേരാണ് അതിജീവിതയെ പിന്തുണച്ച് രംഗത്തെത്തിയത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവർ പ്രതിക്ക് അനുകൂലമായി നിൽക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
court mUntitled.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ പിന്തുണച്ച് വനിതാ സാംസ്കാരിക പ്രവർത്തകർ. മെമ്മറി കാർഡിലെ നിയവിരുദ്ധ പരിശോധനയ്ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് വനിതാ സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു.

Advertisment

കെ അജിത, സാറ ജോസഫ്, ഡോ. ഖദീജ മുംതാസ്, വി പി സുഹ്റ തുടങ്ങിയ 16 പേരാണ് അതിജീവിതയെ പിന്തുണച്ച് രംഗത്തെത്തിയത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവർ പ്രതിക്ക് അനുകൂലമായി നിൽക്കുകയാണ്.

ഇവർ കേസ് അട്ടിമറിക്കാൻ കൂട്ടു നിൽക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. കോടതികൾ നീതിയുടെ പക്ഷത്താണെന്ന് ഉറപ്പിക്കാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും വനിതാ സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പട്ടു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്നും താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത പ്രതികരിച്ചു. 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്.

അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ.

Advertisment