Advertisment

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു; മയക്കുവെടി വച്ചില്ല; സ്ഥലത്ത് പ്രതിഷേധം

കിണറിന് പുറത്തെത്തിച്ച ആന അടുത്തുള്ള പൈനാപ്പിള്‍ തോട്ടത്തിലേക്ക് കടന്നു. മയക്കുവെടി വയ്ക്കാതെ ആനയെ ജനവാസ മേഖലയിലേക്ക് എത്തിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
kothamangalam elephant

കോതമംഗലം : കോട്ടപ്പടിയില്‍ കിണറ്റില്‍വീണ കുട്ടിയാനയെ പുറത്തെത്തിച്ചു. കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെയാണു കരയ്ക്കു കയറ്റിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റിൽ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്.  

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിടിച്ച് ആനയ്ക്കു വഴിയൊരുക്കുകയായിരുന്നു. ആനയെ വനത്തിലേക്കു തുരത്താനുള്ള ശ്രമത്തിലാണു വനംവകുപ്പ്.

കിണറിന് പുറത്തെത്തിച്ച ആന അടുത്തുള്ള പൈനാപ്പിള്‍ തോട്ടത്തിലേക്ക് കടന്നു. മയക്കുവെടി വയ്ക്കാതെ ആനയെ ജനവാസ മേഖലയിലേക്ക് എത്തിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Advertisment