Advertisment

സിസിടിവി തുണച്ചു; ആലുവയിലെ വീട്ടിലെ മോഷണശ്രമം കുവൈത്തില്‍ നിന്ന് തടഞ്ഞ് പ്രവാസി കുടുംബം

മൂന്നംഗ സംഘമാണ് മോഷണത്തിനെത്തിയത്. രണ്ട് പേര്‍ വീടിന് കാവല്‍ നിന്നു. ഒരാള്‍ അകത്തേക്കും പ്രവേശിച്ചു. മൂന്നംഗ സംഘത്തിന്റെ നീക്കങ്ങള്‍ കുടുംബം കുവൈത്തിലിരുന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
cctv

ആലുവ: വിദേശത്തിരുന്ന് സിസിടിവിയിലൂടെ നിരീക്ഷിച്ച് ആലുവയിലെ വീട്ടിലെ മോഷണശ്രമം പ്രവാസി കുടുംബം തടഞ്ഞു. ആലുവ തോട്ടക്കാട്ടുകരയിൽ ഡോ. ഫിലിപ്പിന്‍റെ വീട്ടിലെ കവർച്ചാ ശ്രമമാണ് കുടുംബം കുവൈത്തിലിരുന്ന് തടഞ്ഞത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം നടന്നത്.

മൂന്നംഗ സംഘമാണ് മോഷണത്തിനെത്തിയത്. രണ്ട് പേര്‍ വീടിന് കാവല്‍ നിന്നു. ഒരാള്‍ അകത്തേക്കും പ്രവേശിച്ചു. മൂന്നംഗ സംഘത്തിന്റെ നീക്കങ്ങള്‍ കുടുംബം കുവൈത്തിലിരുന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടിലുള്ള ഒരാളെ വിളിച്ച് അറിയിച്ചു. ഇയാള്‍ എത്തുന്നത് കണ്ട് മോഷണസംഘം രക്ഷപ്പെട്ടു.

 

Advertisment