Advertisment

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

നാലു വിഭാഗങ്ങളിലായി അധ്യാപകരെ സ്ഥലം മാറ്റി 2024 ഫെബ്രുവരി 12നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ചോദ്യംചെയ്ത് ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹര്‍ജിയില്‍ സ്ഥലംമാറ്റപട്ടികകള്‍ കെഎടി റദ്ദാക്കുകയായിരുന്നു.

New Update
khgfdfghjk

കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നിലവില്‍ നടപ്പായ സ്ഥലംമാറ്റങ്ങള്‍ക്ക് തത്കാലം ബാധകമല്ലെന്ന് ഹൈക്കോടതി.

Advertisment

ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ആലപ്പുഴ ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജി വി പ്രീതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജൂണ്‍ മൂന്നുവരെയാണിത്. നിലവിലെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കണമെന്നും പട്ടിക റദ്ദാക്കിയത് തടയണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഉത്തരവ് പ്രകാരം പലരും സ്ഥലംമാറി പുതിയ സ്ഥലത്ത് ചുമതലയേറ്റതായും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.

നാലു വിഭാഗങ്ങളിലായി അധ്യാപകരെ സ്ഥലം മാറ്റി 2024 ഫെബ്രുവരി 12നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ചോദ്യംചെയ്ത് ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹര്‍ജിയില്‍ സ്ഥലംമാറ്റപട്ടികകള്‍ കെഎടി റദ്ദാക്കുകയായിരുന്നു.

ഒരു മാസത്തിനകം പട്ടിക പുതുക്കി കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികള്‍ കേട്ട് ജൂണ്‍ ഒന്നിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

Advertisment