Advertisment

ആദ്യം പാലാ ബിഷപ്പിന്‍റെ പേര്, പിന്നെ പാലാക്കാരനായ ബിഷപ്പിന്‍റെ പേര് - സസ്പെന്‍സിനൊടുവില്‍ തികച്ചും അപ്രതീക്ഷിതമായി മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്. മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചിട്ടും സഭയുടെ രഹസ്യാത്മകതയുടെ ഇരുമ്പുമറ ഭേദിക്കപ്പെടാതെ പ്രഖ്യാപനം

ചര്‍ച്ചകളൊക്കെ പാലാ കേന്ദ്രീകരിച്ചായിരുന്നു പുറത്തുവന്നത്. വൈകിട്ട് 4.25 -ന് മൗണ്ട് സെന്‍റ് തോമസില്‍ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ന്യൂസും ഏഷ്യാനെറ്റും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് ചെയ്തു.

New Update
mar raphel thattil

കൊച്ചി: തികച്ചും അപ്രതീക്ഷിതമായിരുന്നു സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിന്‍റെ പ്രഖ്യാപനം പുറത്തു വന്നത്. രഹസ്യങ്ങള്‍ അതീവ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്ന സഭയുടെ ഇരുമ്പുമറ ഭേദിച്ച് ഒരു ഘട്ടത്തില്‍ പോലും ആ പേര് ചോര്‍ന്ന് മാധ്യമങ്ങളില്‍ പകര്‍ന്നാടിയില്ല.

Advertisment

ചര്‍ച്ചകളൊക്കെ പാലാ കേന്ദ്രീകരിച്ചായിരുന്നു പുറത്തുവന്നത്. വൈകിട്ട് 4.25 -ന് മൗണ്ട് സെന്‍റ് തോമസില്‍ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ന്യൂസും ഏഷ്യാനെറ്റും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് ചെയ്തു.


കഴിഞ്ഞ ദിവസം മുതല്‍ മാര്‍ കല്ലറങ്ങാടിന്‍റെയും പാലാക്കാരനും ഉജ്ജെയ്ന്‍ രൂപതാ ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്‍റെയും പേരുകളെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. അവസാന നിമിഷം വരെയും ഈ പേരുകള്‍ സസ്പെന്‍സില്‍ നിര്‍ത്തിയായിരുന്നു. 4.30 -ന് മൗണ്ട് സെന്‍റ് തോമസില്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ പേര് കോട്ടയം ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപിക്കുന്നത്. 


13 വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് മാര്‍ റാഫേല്‍ തട്ടില്‍ സഹായ മെത്രാനായി നിയമിതനാകുന്നത്. തുടക്കം തൃശൂര്‍ സഹായമെത്രാനായിട്ടായിരുന്നു. പിന്നീട് തെലുങ്കാനയില്‍ ഷംഷാബാദ് രൂപതാ ബിഷപ്പായി നിയമിതനായി.

നിലപാടുകളില്‍ കര്‍ക്കശക്കാരനും സ്വതന്ത്ര ചിന്താഗതിക്കാരനുമാണ് മാര്‍ തട്ടില്‍. ആരെയും ചേര്‍ത്ത് നിര്‍ത്തി പരിഗണിക്കുന്ന സ്നേഹ പിതാവ് എന്ന് വിശേഷണം അനുയോജ്യം. എന്നാല്‍ എന്തിനേയും നേര്‍ക്കുനേര്‍ നിന്ന് നേരിടുന്ന തന്‍റേടിയെന്ന ഖ്യാതിയും ഒപ്പമുണ്ട്.

അദ്ദേഹത്തിന്‍റെ ചില പ്രസംഗങ്ങളും ചിന്തകളുമൊക്കെ ഇപ്പോഴും നവമാധ്യമങ്ങളില്‍ വൈറലാണ്. 67 കാരനായ തട്ടില്‍ പിതാവിന് ഡിജിറ്റല്‍ മാധ്യമങ്ങളും പ്രിയം തന്നെ.

Advertisment