Advertisment

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; ആന്തരികാവയവങ്ങളില്‍ അണുബാധ, യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
flat child death.jpg

കൊച്ചി: പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു.

Advertisment

ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം.

വെള്ളിയാഴ്ചയാണ് വീടിന്റെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേക്ക് വലിച്ചെറിഞ്ഞത്.

കഴിഞ്ഞ ദിവസം യുവതിയെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 18 വരെയാണ് യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Advertisment