Advertisment

തലയ്ക്ക് അടിയേറ്റപ്പോൾ എല്ലാവരും ഓടി; കൊണ്ടോട്ടിയില്‍ കാറിൽ എത്തിയ സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റയാൾ

കാറിലും ബൈക്കുകളിലുമായാണ് ഗുണ്ടാ സംഘം വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
goon untitilees.jpg

ആലുവ: ചൊവ്വര കൊണ്ടോട്ടിയില്‍ കാറിൽ എത്തിയ സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മൻസൂർ. തലയ്ക്ക് അടിയേറ്റപ്പോൾ എല്ലാവരും ഓടിയെന്നും മൻസൂർ പറഞ്ഞു.

Advertisment

പരിസരത്ത് ഉണ്ടായിരുന്ന ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാൻ കാര്യം തിരക്കാൻ വന്നതാണ്. സുലൈമാനെ ചവിട്ടി താഴെയിട്ട പ്രതികൾ തല അടിച്ച് തകർത്തുവെന്നും മൻസൂർ പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ ആക്രമണത്തില്‍ മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്.

കാറിലും ബൈക്കുകളിലുമായാണ് ഗുണ്ടാ സംഘം വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

Advertisment