Advertisment

മനോജിന് ലൈസൻസ് ഉണ്ടായിരുന്നില്ല, മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് പൊലീസ് ; പൊലീസ് പറയുന്നത് തെറ്റ്, മനോജിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അളവ് ഇല്ലെന്ന് സഹോദരി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാഹനം വരുന്നത് കണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടിട്ടും മനോജ് അമിത വേ​ഗത്തിൽ പോവുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

New Update
manoj sUntitled.jpg

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷക്കായി കെട്ടിയ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കയർ കെട്ടിയ രീതിയിൽ വലിയ വീഴ്ച്ച ഉണ്ടായെന്നാണ് വിമർശനം. എന്നാൽ അമിത വേ​ഗതയാണ് അപകടകാരണമെന്നാണ് പൊലീസിൻ്റെ പ്രതികരണം.

Advertisment

പൊലീസിൻ്റെ ഭാ​ഗത്ത് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു. മരിച്ച മനോജിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മദ്യപിച്ചാണ് മനോജ് വണ്ടി ഓടിച്ചതെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ വാദം.

എന്നാൽ പൊലീസ് പറയുന്നത് തെറ്റാണെന്നും മനോജിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അളവ് ഇല്ലെന്നും മനോജിൻ്റെ സഹോദരി ചിപ്പി പറഞ്ഞിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാഹനം വരുന്നത് കണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടിട്ടും മനോജ് അമിത വേ​ഗത്തിൽ പോവുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ മനോജ് വടത്തിൽ കുരുങ്ങി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

Advertisment