Advertisment

തോക്കുകൾ നൽകിയത് ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസ്; കുപ്രസിദ്ധ ഗുണ്ട റിയാസിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത തോക്കിന്റെ ഉറവിടം തേടി പൊലീസ്

മൂന്നു വർഷമായി തോക്കുകൾ കൈവശമുണ്ടെന്നും റിയാസ് പറഞ്ഞു. തോക്കുകൾ ഉപയോഗിച്ചതാണോ എന്നറിയാൻ ഫോറൻസിക് പരിശോധന നടത്തും. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | എറണാകുളം

New Update
kerala police1

കൊച്ചി: ഗുണ്ടാ നേതാവും കാപ്പ കുറ്റവാളിയുമായ പെരുമ്പാവൂര്‍ അനസിന്‍റെ അനുയായിയും കുപ്രസിദ്ധ ഗുണ്ടയുമായ റിയാസിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത തോക്കിന്റെ ഉറവിടം തേടി പൊലീസ്.

തോക്കുകൾ നൽകിയത് ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസ് എന്ന് റിയാസ് മൊഴി നല്‍കിയിട്ടുണ്ട്. മൂന്നു വർഷമായി തോക്കുകൾ കൈവശമുണ്ടെന്നും റിയാസ് പറഞ്ഞു. തോക്കുകൾ ഉപയോഗിച്ചതാണോ എന്നറിയാൻ ഫോറൻസിക് പരിശോധന നടത്തും.

ആലുവയിൽ സ്റ്റോൾ നടത്തിയതിൽ ലഭിച്ച പണമാണ് ഒമ്പതുലക്ഷം എന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്. റിയാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Advertisment