Advertisment

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്ന് കര്‍ത്ത കോടതിയെ അറിയിച്ചു. അതേസമയം ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജിയില്‍ ഇ ഡി എതിര്‍പ്പ് അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

Advertisment

ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജിപരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്.

കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്ന് കര്‍ത്ത കോടതിയെ അറിയിച്ചു. അതേസമയം ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജിയില്‍ ഇ ഡി എതിര്‍പ്പ് അറിയിച്ചു.

കര്‍ത്തയുടെ അറസ്റ്റിലേക്ക് ഈ ഘട്ടത്തില്‍ നീങ്ങില്ലെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisment