Advertisment

പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പള്ളികൾ കണ്ടുവച്ച് രാത്രിയില്‍ മോഷണം, ലക്ഷ്യം ആഡംബരജീവിതം ! ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ

കഴിഞ്ഞമാസം നെടുങ്ങപ്ര, കീഴില്ലം പള്ളികളിലും, ഈ മാസം 18-ന് കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും ഇവർ മോഷണം നടത്തിയതായി കണ്ടെത്തി. ആഡംബര ജീവിതം ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ മോഷണം.

New Update
kerala police1

പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്ന് പേര്‍ പിടിയില്‍. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന്നിടത്തിൽ വീട്ടിൽ സൂര്യ (20) എന്നിവരാണ് പിടിയിലായത്.

Advertisment

24-ന് വെങ്ങോല മാർ ബഹനാം സഹദ് വലിയപള്ളി, 28-ന് രാത്രി പെരുമാലി സെന്റ് ജോർജ് യാക്കോബായ പള്ളി തുടങ്ങിയ ദേവാലയങ്ങളില്‍ മോഷണം നടത്തിയതിനാണ് അറസ്റ്റ്. പകല്‍ സമയം ബൈക്കിലെത്തി പള്ളികള്‍ കണ്ടുവച്ച് രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

കഴിഞ്ഞമാസം നെടുങ്ങപ്ര, കീഴില്ലം പള്ളികളിലും, ഈ മാസം 18-ന് കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും ഇവർ മോഷണം നടത്തിയതായി കണ്ടെത്തി. ആഡംബര ജീവിതം ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ മോഷണം.

 

Advertisment