Advertisment

ലോക ഓഷ്യൻ മാൻ ഫൈനൽ മത്സരത്തിനായി ബേബി വർഗ്ഗീസ് പുറപ്പെട്ടു

New Update
baby

ഇടുക്കി: തായ്ലന്റിലെ ഫുക്കറ്റിൽ വച്ചു നടക്കുന്ന ലോക ഓഷ്യൻ മാൻ ഫൈനൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ബേബി വർഗ്ഗീസ് പുറപ്പെട്ടു.

Advertisment

ഡിസംബർ  1, 2, 3 തീയതികളിലാണ്  ചാമ്പ്യൻഷിപ്പു നടക്കുന്നത്. ഓഷ്യൻ മാൻ - 2023 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി വേൾഡു ഫൈനലിലേക്ക് ബേബി വർഗ്ഗീസ് യോഗ്യത നേടിയിരുന്നു.

വേൾഡു ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന  ആദ്യ മലയാളി നീന്തൽ താരമാണ് ബേബി വർഗ്ഗീസ്.  

2024 ജൂലൈ 17 മുതൽ 20 വരെ അമേരിക്കയിലെ ക്ലീവ് ലാന്റിൽ വച്ചു നടക്കുന്ന പാൻ അമേരിക്കൻ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിനായി തയ്യാറെടുക്കുന്ന ബേബി വർഗ്ഗീസിന് ഈ മത്സരം കൂടുതൽ ഉണർവ്വും ആത്മവിശ്വാസവും നല്കും.

Advertisment